നെല്ല് സംഭരണത്തിലെ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കുത്തക മുതലാളിമാരെ സഹായിക്കാൻ – ഷാഫി പറമ്പിൽ MLA
വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ, കർഷകരെ തഴയുന്ന സംസ്ഥാന സർക്കാർ നടപടി കുത്തക മുതലാളിമാരെ സഹായിക്കാൻ ആണെന്ന് ഷാഫി പറമ്പിൽ MLA ആരോപിച്ചു.സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കാത്തത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “പ്രതീകാത്മക നെല്ല് അളവ് സമരം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ജി.എൽദോ മുഖ്യാഥിതി ആയ സമരത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ചു.
NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗൗജാ വിജയകുമാരൻ, ജില്ലാ സെക്രട്ടറി അജാസ് കുഴൽമന്ദം,കെ.എസ്.യു നിയോജകമണ്ഡലം നിഖിൽ കണ്ണാടി, കലാശാല ജില്ലാ കൺവീനർ ശ്യാം ദേവദാസ്, ഇന്ദിരാ പ്രിയദർശിനി ജില്ലാ കൺവീനർ സ്മിജാ ഉഷ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വിജീഷ് കുഴൽമന്ദം, പ്രദീപ് നെമ്മാറ, കെ.എസ്.യു. നേതാക്കളായ അജയൻ സർഗ്ഗ, രാഹുൽ.കെ.ജി. തുടങ്ങിയവർ സംസാരിച്ചു.
വിളവെടുത്ത നെല്ല് കർഷകരിൽ നിന്നും സംഭരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്, കെ എസ് യു പാലക്കാട് കളക്ടറേറ്റിനു മുന്നിൽ പ്രതീകാത്മകമായി നെല്ല് അളന്ന് പ്രതിഷേധിച്ചു.
, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ Shafi Parambil MLA സമരം ഉദ്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി പ്രിയപ്പെട്ട KG Eldho സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സംസാരിച്ചു