മണ്ണാര്‍ക്കാട്:വാളയാർ സഹോദരിമ്മാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ കുറ്റ വിമുക്തരാക്കി ഒരു വർഷം പിന്നിട്ട സാഹചര്യത്തില്‍ വാളയാറിലെ സഹോദരിമ്മാരുടെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.മുന്‍ നിയോജകമണ്ഡലം പ്രസിഡണ്ട് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു.പിണറായി സര്‍ക്കാറും,യോഗി സര്‍ക്കാറും തുല്യരാണെന്നും ഹത്രാസിലും,വാളയാര്‍ അട്ടപ്പള്ളത്തും യോഗി പോലീസിന്റെയും,പിണറായി പോലീസിന്റെയും സമീപനം ഒരു പോലെയാണ്.പീഡന വീരന്മ്മാരെ സംരക്ഷിക്കുന്ന നിലപാട് ആണ് ഇരു സര്‍ക്കാറുകളും സ്വീകരിക്കുന്നത് എന്നും നൗഫല്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രസിഡണ്ട് രാജന് ആമ്പാടത്ത്,ഹാരിസ് തത്തേങ്ങലം,ജിയന്റോ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.