പിണറായി മുഖ്യമന്ത്രിയായതിനാൽ സുരക്ഷാ ചുമതല ജനങ്ങൾക്ക് നൽകാൻ സാധിക്കില്ല. തെരുവിൽ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്താനാണ് പ്രതിപക്ഷ നേതാവും ബി ജെ പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായതുകൊണ്ടാണ് പൊലീസ് സംരക്ഷണമെന്നും, അല്ലായിരുന്നെങ്കിൽ സുരക്ഷ ജനങ്ങൾ ഏറ്റെടുക്കുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.