കേരളശ്ശേരി : ഹൈസ്കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റനും, SBI ക്യാപ്റ്റനുമായി അബ്ദുൽ നൗഷാദ് കെ എം പ്രഖ്യാപിച്ചു. കോപ അമേരിക്ക 2021, യൂറോ കപ്പ് 2020 എന്നീ കളികളിലെ വിജയികളെയാണ് മത്സരാർത്ഥികൾ പ്രവചിച്ചത്.
നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ ശരിയായി പ്രവചിച്ച ഏഴ് പേരിൽ നിന്നും ഓൺലൈനായി നറുക്കെടുപ്പിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജിനിഷ ടി ജെ യെയാണ് വിജയിയായി പ്രഖ്യാപിച്ചത്.
അറബിക് ക്ലബ്ബ് അധ്യാപകൻ നൗഷാദ് വി എം, അധ്യാപകാരയാ തുളസി ദേവി, കെ കൃഷ്ണൻ കുട്ടി, ഹരിപ്രസാദ് എ ടി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : ഹൈസ്കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ അബ്ദുൽ നൗഷാദ് കെ എം പ്രഖ്യാപിക്കുന്നു