പാലക്കാട്: കൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വെർച്ചൽ യുവജനോത്സവം ” രംഗ് ” ജില്ല തല വിജയികൾക്കുള്ള സമ്മാനദാനവും അനുമോദന യോഗവും ജില്ല ലൈബ്രറി ഹാളിൽ മലയാള മനോരമ സീനിയർ സബ്ബ് എ ഡിറ്ററും പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായ ഷജിൽ കുമാർ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. ജില്ല കോ-ഓർഡിനേറ്റർ അഭിജ്ഞ മനോജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിളലെനിൻ; അക്ഷയ രാജേഷ്;മുഹമ്മദ് നിഹേൽ എന്നിവർ പ്രസംഗിച്ചു. സമ്മർപോർട്ട് ക്യാമ്പ് ഉദ്ഘാടനവും ഷജിൽ കുമാർ നിർവ്വഹിച്ചു.