കല്യാണ മുഹൂർത്ത ദിനങ്ങളിൽ മുല്ലപ്പൂവിനു പൊന്നുംവില. ഈ മാസം കിലോയ്ക്കു 2000നു മുകളിലേക്കും വില ഉയർന്നു. അത്രയ്ക്കു ഡിമാൻഡാണ്.മുഹൂർത്തം ഇല്ലാത്ത ദിവസങ്ങളിൽപ്പോലും കിലോയ്ക്ക് 300 മുതൽ 800 രൂപവരെ വിലയുണ്ട്.കോവിഡ് കാല പ്രതിസന്ധി മുല്ലപ്പൂ കച്ചവടത്തെ ബാധിച്ചിട്ടില്ല.
തമിഴ്നാട്ടിൽ നിന്നു പാലക്കാട് വഴിയാണു പ്രധാനമായും കേരളത്തിലേക്കു മുല്ലപ്പൂ എത്തുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതും മഴയിൽ പൂ കൃഷി നശിച്ചതുമാണു വിലക്കയറ്റത്തിനു കാരണം. ലഭ്യതക്കുറവും ഉണ്ട്.