കൊല്ലങ്കോട്ട് അമ്മയും മകനും മുങ്ങിമരിച്ചു. നെന്മേനി സ്വദേശി ബിന്ദു, മകന്‍ സനോജ്(11) എന്നിവരാണ് മരിച്ചത്.
രാവിലെ ഒമ്ബതരയോടെയാണ് സംഭവം.
വീടിന് സമീപത്തുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ബിന്ദുവിന് അപസ്മാരം ഉണ്ടായി. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയും അപകടത്തില്‍പെടുകയായിരുന്നു.