നാടെങ്ങും ആയില്യം പൂജ ആഘോഷിച്ചു.
പല്ലശ്ശന:- പാലക്കാട് ജില്ലയിലെ മിക്കയിടങ്ങളിലും സർപ്പക്കാവുകളിൽ ആയില്യംപൂജ സമുചിതമായി ആഘോഷിച്ചു. നാഗത്താന്മാർക്കുള്ള പൂജകളിൽ നൂറും,പാലും പ്രധാന വഴിപാട് ആയതിനാൽ, പാൽവിതരണകേന്ദ്രങ്ങളിൽ പതിവിലും അധികം തിരക്കനുഭവപ്പെട്ടു. കൂടല്ലൂർ പുളിക്കൽത്തറവാട്ടിലെ നാഗക്ഷേത്രമായ നടുത്തറ വെഴുത്തൻകാവിലെ പൂജാദി കർമ്മങ്ങൾക്ക് അയിലൂർ രഘു അയ്യർ, കൂടല്ലൂർ ഗുരുവായൂരപ്പൻ അയ്യർ എന്നിവർ കാർമ്മികത്വം വഹിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച പൂജാദി കർമ്മങ്ങൾ ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിച്ചു.