മീനാക്ഷിപുരം:
പെരുമാട്ടി പട്ടഞ്ചേരി എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലായി 150ഓളം പ്രച്ചരണ ബോർഡുകളും കൊടികളും തോരണങ്ങളും നശിപ്പിക്കപ്പെട്ടു.
രാത്രിയുടെ മറവിലാണ് സംഭവം നടന്നത്. പരാജയം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവൃത്തിയുമായി ചിലർ രംഗത്ത് വരുന്നത് എന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകി. കൊടികളും തോരണങ്ങളും തകർത്തതിൽ പ്രതിഷേധിച്ച് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായി പ്രതികരക്കുമെന്നു യുഡിഎഫ് അറിയിച്ചു.
കഴിഞ്ഞദിവസവും കോൺഗ്രസിൻറെ തോരണങ്ങളും കൊടിമരവും പോസ്റ്ററും അടക്കമുള്ളവ നശിപ്പിച്ചിരുന്നു..