പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മകന്റെ ആക്രമണത്തില്‍ കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്.
മകൻ മനോജിനെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് പുലർച്ചെ കൂനത്തറയ്ക്ക് സമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടില്‍ വച്ചാണ് സംഭവം.









