കഴിഞ്ഞമാസം മുക്കുപണ്ടം പണയംവച്ച് നാലു ലക്ഷം തട്ടി. വീണ്ടും തട്ടിപ്പിന് എത്തിയപ്പോൾ പിടിയിലായി
കാത്തലിക്ക് സിറിയൻ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാളെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് സ്വദേശിയായ രാജ മുരുകൻ നായരെയാണ്(45) പിടി കൂടിയത്. 44 ഗ്രാം തൂക്കമുള്ള സ്വർണമെന്ന് തോന്നിക്കുന്ന ഒരു മാലയുമായി ബാങ്കിൽ പണയം വെക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ മാല പരിശോധിച്ചപ്പോൾ അത് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഇയാൾ സമാനമായ രീതിയിൽ കഴിഞ്ഞ മാസവും ഇതേ ബാങ്കിൽ 55 ഗ്രാം തൂക്കം വരുന്ന ഒരു മുക്കുപണ്ടം മാല പണയം വെച്ച് മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ എടുത്തതായും കണ്ടെത്തി. ബാങ്ക് ജീവനക്കാർ രാജമുരുകനെ തടഞ്ഞുവെച്ച് ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന്. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു








