പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റിനെതിരെ കേസ്
സമൂഹ മാധ്യമത്തിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റിനെതിരെ കേസ്.
പാലക്കാട് ജില്ലാ പ്രസിഡൻറ് കെ.എസ്. ജയഘോഷിനെതിരെയാണ് കേസ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
ഫേസ്ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടെന്നാണ് ജയഘോഷിനെതിരെയുള്ള കേസ്. കോൺഗ്രസ് സമരത്തെ തല്ലിച്ചതച്ച പൊലീസുകാരിൽ പലരെയും കണ്ടെത്താനും കാണേണ്ടതുപോലെ കാണാനുംശ്രമങ്ങൾ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആയിരുന്നു പോലീസിന്റെ നടപടി