പോലീസ് ആക്ട് ഭേദഗതി പുനഃപരിശോധിക്കണം: കേരള യൂത്ത് ഫ്രണ്ട് -ജേക്കബ്
പാലക്കാട്: സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ എന്നു പറഞ്ഞുള്ള പിണറായി സർക്കാരിന്റെ പോലീസ് ആക്ട് ഭേദഗതി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നു കേരള യൂത്ത് ഫ്രണ്ട് ജേക്കബ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെത് എന്ന രീതിയിലുള്ള ശബ്ദ സന്ദേശം പ്രചരിക്കുന്നത് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി നേർക്ക് വരുന്ന അന്വേഷണത്തിനു പുകമറ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎം നേതൃത്വത്തന്റെ അടവ് നയത്തിന്റെ ഭാഗമാണെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഷിൻഡോ വർഗീസ് അധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി ബിജോയി മാടശ്ശേരി ,ജോഷി എബ്രഹാം ,യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഐസക് ജോണ്,സന്തോഷ് മാത്യു ,നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷിന്ടോ ജോർജ് ,നിവിൾ റോയ് ,അഭിലാഷ് കേശവൻ ,പി.ടി റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചചു