പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം. പുത്തൂര്‍ ചൊക്കനാഥപുരം റോസ് ഗാര്‍ഡന്‍സില്‍ എം പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കാറും 20 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രകാശും കുടുംബവും വീട് പൂട്ടി പുറത്തുപോയപ്പോഴാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ടൗണ്‍ നോര്‍ത്ത് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.