വ്യാജ പ്രചാരണത്തിൽ വഞ്ചിതരാകാതിരിക്കുക: പോലീസ് അറിയിപ്പ്.
പാലക്കാട്: കഴിഞ്ഞ കുറച്ചു ദിവസമായി കേരള പോലീസ് സേനയിൽ , കോൺസ്റ്റബിൾ തസ്തികയിലേക്ക് 2500 ഒഴിവുകൾ ഉണ്ടെന്നും , ആയതിലേക്കുള്ള പ്രീ – റിക്രൂട്ട്മെൻറ് റാലിയിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞ് പാലക്കാട് കേന്ദ്രീകരിച്ച് ചില സ്വകാര്യ ഏജൻസികൾ പരസ്യം നൽകിയത് പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. SPRTC, BTS ,NAFT, S.S. Academy, AFPT തുടങ്ങിയ സ്ഥാപനങ്ങൾ പ്രസ്തുത ഒഴിവിലേക്ക് പരിശീലനത്തിൻ്റെ പേരുപറഞ്ഞ് 16000 മുതൽ 22000 രൂപ വരെ ഫീസ് ഈടാക്കി ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിൽ ചേർത്തുന്നുണ്ട്.
വാസ്തവമെന്തെന്നാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത ഒഴിവുകളിലേക്കാണ് പ്രസ്തുത ഏജൻസികൾ സർക്കാർ റിക്രൂട്ടിങ്ങ് ഏജൻസികൾ എന്ന നിലയിൽ വ്യാജ പരസ്യം നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. മേൽ വിഷയം ശ്രദ്ധയിൽപ്പെട്ട പോലീസ് , വ്യാജ പത്രപരസ്യം നൽകിയ സ്വകാര്യ ഏജൻസിക്കെതിരെ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. ആയതിനാൽ പൊതു ജനം ഇത്തരം വ്യാജ പരസ്യപ്രചാരണങ്ങളിൽ വഞ്ചിതരാകാരെ സൂക്ഷിക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS മുന്നറിയിപ്പ് നൽകി.സർക്കാർ തലത്തിലുള്ള റിക്രൂട്ട്മെൻറ് ആണെന്ന് കരുതി പല സാധാരണക്കാരും തെറ്റിദ്ധരിച്ച് ഇതിൽ പണം നൽകി പരിശീലന സ്ഥാപനങ്ങളിൽ ചേരുന്നതിന് മുൻപ് സ്ഥാപനത്തിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പ് വരുത്തണമെന്നും കൂടി പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു