പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ?’ പാലക്കാട് സംഭവത്തില്‍ ടി സിദ്ധീഖ്
പാലക്കാട് പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകരും വാഹന പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ടി സിദ്ധീഖ്. പൊലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുതെന്നും സിദ്ധീഖ് പറഞ്ഞു. ഉത്തരേന്ത്യ അല്ല കേരളമെന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു.
ടി സിദ്ധീഖിന്റെ വാക്കുകള്‍: ”പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.”
പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.
ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനപ്രവര്‍ത്തകര്‍ സാധാരണ വേഷം ധരിച്ചാണ് പൊലീസിനൊപ്പം നില്‍ക്കുന്നത്. എന്നാല്‍ പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ കാവി നിറത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചാണ് പൊലീസിനൊപ്പം പരിശോധനയില്‍ പങ്കെടുക്കുന്നത്.