പട്ടാമ്പി: പൊലീസിനെ കൈയേറ്റം ചെയ്തതെന്ന കേസിൽ ഓട്ടോ ഡ്രൈവറെ റിമാൻഡ് ചെയ്തു.പെരുമുടിയൂർ കുന്നത്തൊടി ജിതേഷിനെ (33) ആണ് റിമാൻഡ് ചെയ്തത്. എസ്.ബി.ഐ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരനെ കൈയേറ്റം ചെയ്തെന്നാണ് കേസ്. പെൺകുട്ടികളെ കളിയാക്കി എന്ന പരാതിയിൽ പിടികൂടി സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് പ്രതി പൊലീസിന് നേരെ തിരിഞ്ഞത്