മണ്ണാർക്കാട് ചങ്ങലീരി മൂന്നാംകഴിയില്‍ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. മുരുക്കംതോണി വാസുദേവന്‍റെ വീട്ടുമുറ്റത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടു പോയി.
ഗുണ്ടിന്‍റെ രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ക്കിടയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ വാസുദേവൻ പഞ്ചായത്തംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാസുദേവൻ പറഞ്ഞു.









