എടത്തറ ചിത്രപുരി ബാർ അടക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്.
11 മണിക്ക് ജീവനക്കാർ ബാർ അടക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പ്രതികളെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോള്‍ പൊലീസിന് നേരം ആറോളം പേർ ചേർന്ന് പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുകയായിരുന്നു. ഇതെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ പ്രതാപനെ തള്ളുകയും അനാവശ്യം പറഞ്ഞുവെന്നും കുറ്റപത്രത്തില്‍ ചേർത്തിട്ടുണ്ട്.
മങ്കര പൊലീസ് ഇൻസ്പെക്ടർ പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.









