കൊല്ലങ്കോട്: മുതലമടയിൽ വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായ പരാതിയിൽ പ്രതിയെ കൊല്ലങ്കോട് പോലീസ് സംഘം അറസ്റ്റു ചെയ്തു.
ഗോവിന്ദപുരം എം.പുതൂർ ശിവസ്വാമിയുടെ മകൻ രാജേന്ദ്രൻ (37) ആണ് തിരുപ്പൂരിൽ വെച്ച് പിടിയിലായത്.
പോലിസ് അന്വേഷണത്തിൽ പ്രതി മുൻപു വിവാഹിതനാണെന്നും തെളിഞ്ഞിട്ടുണ്ട്. എസ്എച്ച്ഒ ഇൻസ്പെക്ടർ വിപിൻ ദാസ്, എഎസ്ഐ കെ.ഷാജു, സിപിഒമാരായ സുഭാഷ്, ജിജോ, റിനാസ്, രേഷ്മ എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.