ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തി. എല്ലാവർക്കും ചുമതല നല്കിയെന്നും, തനിക്ക് തന്നില്ലെന്നും പറഞ്ഞു
അന്ന് പറയേണ്ടെന്ന് കരുതിയതാണെന്നും, ഇപ്പോഴും കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയതെന്നും അറിയിച്ചു.
നേതൃത്വം എല്ലാവരെയും ഒന്നിച്ചുനിർത്തിക്കൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്