പാലക്കാട്: ഏറെ വർഷങ്ങൾ പഴക്കമുള്ള റെയിൽവേ മേൽപാലത്തിന്റെ സ്ലാബുകൾ ഇളകി വീണ് ചതിക്കുഴി രൂപപ്പെട്ടിരിക്കുന്നു. അധികൃതർ മൗനത്തിലാണെന്ന് ഇതിലേ പോകുന്ന കാൽനടയാത്രക്കാർ പറയുന്നു.
റെയിൽവേ സ്റ്റേഷൻ റോഡിലെ ടാക്സിൽ സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്ന പാലം പാളത്തിനപ്പുറം ശകുന്തള ജങ്ങ്ഷനിലാണ് എത്തുക.
പാലത്തിൽ വിളക്കുകളില്ലാത്തതിനാൽ സന്ധ്യയായാൽ സാമൂഹവിരുദ്ധരുടെ താവളമായി മാറുകയാണ് ഈ പാലമെന്ന് ആ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ പറയുന്നു. അഭിസാരിക മാർ മുതൽ ലഹരി വിൽപനക്കാർ വരെ പാലത്തിലും പരിസരത്തും ഉണ്ടാകും. തുണിക്കടകളിലടക്കം ജോലി ചെയ്യുന്ന പെൺകുട്ടികൾ രാത്രി ഏഴുമണിക്ക് ജോലി കഴിഞ്ഞിറങ്ങിയാൽ ബസ്സ് പിടിക്കാൻ ഇതിലൂടെയാണ് കടന്നുപോകാറ്. പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെ ശല്യം നേരിടേണ്ടി വന്നീട്ടുണ്ടെന്നും അവർ പറയുന്നു. പോലീസ് പട്രോളിങ്ങ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. തൊട്ടടുത്ത് യന്ത്ര ക്കോണി പ്രവർത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പ്രവർത്തന രഹിതമാണെന്നും സ്ഥിരം യാത്രക്കാർ പറയുന്നു.