കെഎസ്ആർടിസി സ്റ്റാൻഡിന്റെ വികസനം ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി മന്ത്രിക്കെതിരെ അല്ല ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെയാണ് കാണിക്കേണ്ടത് എന്ന് സമരക്കാരോട് മന്ത്രി മറുപടി പറഞ്ഞു. കെഎസ്ആർടിസിയിലെ ശീതീകരിച്ച വിശ്രമ മുറിയുടെയും പുതിയ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസിന്റെയും ഉദ്ഘാടനത്തിനാണ് പാലക്കാട് മന്ത്രി കെ ബി ഗണേഷ് കുമാർ എത്തിയത്.