ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.
നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ല. കോട്ടായി പഞ്ചായത്തിലെ 2 മെമ്ബർമാർക്കെതിരെ നടപടി എടുക്കണം.
ഗ്രൂപ്പിസം മാത്രമാണ് പാലക്കാട് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് കോട്ടായി മണ്ഡലം പ്രസിഡണ്ട് മോഹൻകുമാർ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനം നടക്കുന്നില്ല. ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.
നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടിലും ഗ്രൂപ്പുകളിയിലും മനംമടുത്ത് 14 പേർ രാജിവച്ചു.
പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിലും വിഷയം ചർച്ച ചെയ്തിട്ടും നടപടിയെടുത്തില്ല.