സ്ത്രീകള്‍ പോറ്റുന്ന നിരാലംബകുടുംബങ്ങള്‍ക്ക് കൈത്താങ്ങ്, പികെ ദാസ് സ്നേഹനിധിക്ക് തുടക്കം
ഒറ്റപ്പാലം : സ്ത്രീകള്‍ പോറ്റുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരാലംബകുടുംബങ്ങള്‍ക്കായി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നടപ്പാക്കുന്ന പികെ ദാസ് സ്നേഹനിധി പദ്ധതിക്ക് തുടക്കമായി. വാണിയംകുളം പഞ്ചായത്തിലെ 30 കുടുംബങ്ങള്‍ക്കാണ് പ്രാഥമീക ഘട്ടത്തില്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. പ്രതിമാസം 1500 രൂപ വീതം സാമ്പത്തീക സഹായത്തിനൊപ്പം പികെ ദാസ് മെഡിക്കല്‍ കോളേജിന്റെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലുള്ള സാമൂഹിക ആരോഗ്യ പരിചരണവും ഭക്ഷ്യകിറ്റും കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും.
ആദ്യ ഘട്ടത്തില്‍ 30 കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പദ്ധതി പിന്നീട് വാണിയംകുളം പഞ്ചായത്തിലെ 200 കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കും. എല്ലാ മാസവും ആദ്യത്തെ ആഴ്ചയില്‍ തന്നെ സഹായം എത്തിക്കും. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സ്ഥാപകന്‍ പികെ ദാസിന്‍റെ സ്മരണാര്‍ത്ഥമാണ് ഈ ദീനജനോദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത്. പികെ ദാസ് ആശുപത്രിയില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ നിന്നും ആശുപത്രി നിയോഗിച്ച വിദഗ്ദസമിതിയാണ് അര്‍ഹതപ്പെട്ട കുടുംബങ്ങളെ തിരഞ്ഞെടുത്തത്.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ ഡോ.പി കൃഷ്ണകുമാര്‍, ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഡോ.ആര്‍.സി കൃഷ്ണകുമാര്‍, പികെ ദാസ് മെഡിക്കല്‍ കോളേജ് ബയോകെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. ജഗത്ലാല്‍, എം.ശ്രീനിവാസ്, ശിവകുമാര്‍ എന്നിവര്‍ സന്നിഹിതരായി.
ഫോട്ടോ : വാണിയംകുളം പഞ്ചായത്തില്‍ നെഹ്‌റു ഗ്രൂപ്പ് നടപ്പാക്കുന്ന പികെ ദാസ് സ്നേഹനിധി പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തീക സഹായവും ഭക്ഷ്യകിറ്റും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസ് വിതരണം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുല്‍ഫിക്കര്‍ ഒ.എ- 7034633984