നെമ്മാറ : വക്കാവ് കാസിമിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടു പന്നി പെട്ടു വാർഡ് മെമ്പർ അമീർജാന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് പുറത്ത് എടുത്തു പന്നിയെരക്ഷപ്പെടുത്തി രക്ഷപ്പെടുത്തി. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുകയാണ് കൃഷി ഉൾപ്പെടെയുള്ളവ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും പ്രദേശത്ത് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും ഇതിന് ഒരു പരിഹാരം കാണണമെന്നും പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു.
പടം മീഡിയ: വക്കാവ് കാസിമിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് പുറത്ത് എടുത്തു രക്ഷപ്പെടുത്തുന്നു