കാട്ടുപന്നി ശല്യം: കർഷകർ പാടത്ത് പ്ലാസ്റ്റിക്ക് ചാക്കുകൾ നാട്ടി.
പല്ല്ശ്ശന :കാട്ടു്പന്നികളുടെ ശല്യം മൂലം ഞാറ്റടികൾ നശിപ്പിക്കുന്നതു തടയാൻ കർഷകർ പ്ലാസ്റ്റിക് ചാക്കുകൾ, വെള്ളത്തുണികൾ എന്നിവ ഉപയോഗിച്ച് സംരക്ഷണവേലി നിർമ്മിക്കുന്നു.
രാഘവൻ, ശാന്തയമ്മ, സേതുമാധവൻ, രാമദാസ്,സന്തോഷ്, വേലായുധൻ തുടങ്ങി പത്തിലധികം കർഷകരുടെ ഞാറ്റടികൾ ഭാഗികമായി നശിപ്പിക്കപ്പെട്ടു. കൃഷി സ്ഥലങ്ങൾ സൗരോർജ്ജ വേലികെട്ടി സംരക്ഷണം നൽകാൻ ആനുകൂല്യങ്ങൾ അനുവദിച്ചു തരണമെന്നകാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ നടപടികൾ കൈക്കൊള്ളണമെന്നും കർഷകരുടെ യോഗം തീരുമാനിച്ചു.
തരിശുനിലങ്ങളും,പൊന്തക്കാടുകളും കർഷകർക്കു ദുരിതം വിതയ്ക്കുന്നു. തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിന് സർക്കാരിൽ നിന്നും നിശ്ചിത തുക ആനുകൂല്യം നൽകുന്നുണ്ടെങ്കിലും കുറഞ്ഞ വിസ്തീർണ്ണം ഉള്ള സ്ഥലത്ത് കൃഷി ചെയ്യുവാൻ ആരും മുന്നോട്ടു വരുന്നില്ല. നിർമ്മാണത്തിനുള്ള അനുമതിക്കായി കാത്തുനിൽക്കുന്നവർ കൃഷിയിറക്കുവാൻ താത്പര്യം കാണിക്കാത്തതും, തരിശുഭൂമികളി പാഴ്ചെടികൾ നിറഞ്ഞു നിൽക്കുന്നതും കാട്ടുപന്നികൾക്ക് വസിക്കാൻ സൗകര്യപ്രദമാകുന്നു. തരിശുഭൂമിയിൽ വളരുന്ന വരിനെല്ല് കൃഷിയിടങ്ങൾക്ക് ഭീഷണിയാണ്.ഇതിിനൊരു ശാശ്വത പരിിഹാരം കാണണമെന്ന കർഷകരുടെെ ആവശ്യം ശക്തമായിരിക്കയാണ്. കാലംം തെറ്റി വന്ന കാലവർഷവുംം കാട്ടുമൃഗങ്ങളും കർഷകരെ കടകെെണിയിലും പട്ടിണിയിലുംം വീഴ്ത്തിത്തിയിരിക്കയാണ്.