കൊല്ലങ്കോട് : അച്ചനാംങ്കോട് സെന്റ് മേരീസ് എൽ പി എസ് സ്ക്കൂളിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. സ്കൂൾ തല സമിതിയുടെ ആഭിമു ഖ്യത്തിൽ അധ്യാപക രക്ഷകർത്ത സന്നദ്ധ സംഘടന കൂട്ടായ്മയുടെ സഹകരണത്തോടെയാണ് നിർധനരായ പതിമൂന്ന് കുട്ടികൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി വിതരണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് എ. സുഭാഷ് പണിക്കരുടെ അധ്യക്ഷതയിൽ കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ ഗുരുവായൂരപ്പൻ ഉൽഘാടനം ചെയ്തു. പി.ടി.എ ഭാരവാഹികളായ പി.സി ശിവദാസൻ,രവീന്ദ്രൻ, ചെന്താമരാക്ഷൻ,സുജിത എന്നിവരും അധ്യാപക പ്രതിനിധികളായ സി.ഒ എൽസി,രവി ചന്ദ്രൻ എന്നിവരും സന്നദ്ധ സംഘടനാ പ്രവർത്തകരായ എം.അക്ബർ ഭാഷ, വിദ്യാധരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.










