പന്തലാംപാടം പമ്ബില്‍ കവർച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ലഹരിക്കടിമകളെന്ന് പൊലീസ്.പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് പിടിയിലായത്.
ചോദ്യം ചെയ്യലിലാണ് പന്തലാംപാടത്തെ മോഷണത്തിലെ പങ്ക് യുവാക്കള്‍ പൊലീസിനോട് സമ്മതിച്ചത്. പാലക്കാടും ഇരുവരും ചേർന്നാണ് മോഷണം നടത്തിയത്.
കല്ലായി റെയില്‍വേ സ്റ്റേഷൻ കോമ്ബൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക് കവർച്ച ചെയ്ത കേസിലാണ് പ്രതികളെ പിടികൂടിയത്. തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.