പാലക്കാട് ജില്ലാ ആശുപത്രിൽ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തി. തച്ചമ്പാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു വെള്ളിയാഴ്ച രാത്രി ഭക്ഷണം നൽകിയത്. ഭക്ഷണവുമായി പോകുന്ന വാഹനം സിപിഐഎം തച്ചമ്പാറ ലോക്കൽ സെക്രട്ടറി കമ്മിറ്റി കെ. കെ രാജൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഡിവൈഎഫ്ഐ രൂപം നൽകിയ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണം നൽകിയത്.