സാമൂഹ്യക്ഷേമ പെൻഷൻ എല്ലാമാസവും വിതരണം നടത്തുമെന്ന പ്രഖ്യാപനം പാലിച്ച് സംസ്ഥാന സർക്കാർ. ഒക്ടോബർ മാസത്തെ പെൻഷൻ 1,400 രൂപ സഹകരണ സംഘങ്ങൾ വഴി വിതരണം ആരംഭിച്ചു.
2.72 ലക്ഷം പേർക്കാണ് സംഘങ്ങൾ വഴി പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിക്കുക. ഒന്നര ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും പെൻഷൻ നൽകും.
ജില്ലയിലെ 102 സംഘങ്ങൾ വഴി 1,730 ഏജന്റുമാർ മുഖേനയാണ് പെൻഷൻ വിതരണം നടത്തുക.
കർഷകത്തൊഴിലാളി, വാർധക്യകാല, വിധവ, അംഗപരിമിത, അവിവാഹിതാ വിഭാഗങ്ങളിലുള്ളവർക്കാണ് ക്ഷേമ പെൻഷൻ എത്തിക്കുന്നത്.