അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടി യുടെ കടിയേറ്റു
പാലക്കാട്:ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽ വാ കുളം; മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ കടിയേറ്റവർ ആശുപത്രിയിൽചികിത്സ തേടി. പേപ്പട്ടി യുടെ കടിയേറ്റ തെരുവുപട്ടികളെ കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഫോട്ടോ: പേപ്പട്ടിയെ പിടികൂടുന്ന നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ.