മുഹമ്മദ് മുഹ്സിന്റെ പേര് വെട്ടി, പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ മുഹ്സിനില്ല,
പട്ടാമ്പിയില്‍ നിലവിലെ സിറ്റിങ് എംഎല്‍എയായ മുഹമ്മദ് മുഹ്സിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല
സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം. നിലവിലെ എംഎല്‍എ ആയ മുഹമ്മദ് മുഹ്സിൻ തന്നെ പട്ടാമ്പിയില്‍ മത്സരിച്ചാല്‍ മതിയെന്ന് പട്ടാമ്പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു.
എന്നാല്‍, മുഹമ്മദ് മുഹ്സിന്റെ പേരില്ലാതെയാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടിക ജില്ലാ കമ്മിറ്റി തയ്യാറാക്കിയത്. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒകെ സൈതലവി, എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് കെ ഷാജഹാൻ എന്നിവരാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടികയിലുള്ളത്.









