പാലക്കാട്, കോൺഗ്രസ് മുതിർന്ന നേതാവ് രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ ഇലെ വിയോഗത്തിൽ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി
രാജീവ് ഗാന്ധിയുടെ കാലം മുതൽ ദേശീയരാഷ്ട്രീയത്തിലുള്ള അനുഭവസമ്പത്തുമായി പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ജീവിതം.
1976ൽ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് അഹമ്മദ് പട്ടേൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം 28ാം വയസില്‍ ബറൂച്ചില്‍നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള യാത്രക്ക് കളമൊരുങ്ങി. പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര കമ്മറ്റികളിൽ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചു. 1985 ജനുവരി മുതൽ സെപ്റ്റംബർ വരെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാര്‍ലമെൻററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ൽ തോറ്റു. പിന്നീട് അഞ്ചുതവണ അദ്ദേഹം രാജ്യസഭാംഗമായി.
അഹമ്മദ് പട്ടേലിനെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ആയും അദ്ദേഹം കൂട്ടിച്ചേർത്തു