പാസ്പോർട്ട് നഷ്ടപ്പെട്ടു:
മലയാളി യുവാവ് എയർപോർട്ടിൽ കുടുങ്ങി
ഗഫൂർ പട്ടാമ്പി
റിയാദ്: യാത്രക്കിടെ പാസ് പോർട്ട് നഷ്ടപ്പെട്ടതിനാൽ മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു.
കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച രാവിലെ റിയാദിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ചാലിൽ എന്ന ചെറുപ്പക്കാരനാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിന് പുറത്ത് കടക്കാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നത്.
കരിപ്പൂരിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11.45-നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് മുഹമ്മദ് റിയാദിലേക്ക് പോയത്. വിമാനത്തിലെ എ 27 എന്ന സീറ്റിലായിരുന്നു ഇയാൾ ഇരുന്നത്. റിയാദിലെത്തിയപ്പോൾ പാസ്പോർട്ട് കാണാനില്ലെന്ന കാര്യം മുഹമ്മദിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. യാത്രാമധ്യേ പാസ്പോർട്ട് കാണാതായെന്നാണ് സംശയിക്കുന്നത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ ഇയാൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. പാസ് പോർട്ട് കണ്ടു കിട്ടിയവർ മനുഷ്യത്വ മുളളവരാണെങ്കിൽ താനുമായി ബന്ധപ്പെടുമെന്ന വിശ്വാസത്തിൽ റിയാദ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ തുടരുകയാണ് മുഹമ്മദ് ചാലിൽ. പാസ്പോർട്ട് ബാഗിൽ വെച്ചതാണെന്നും പിന്നെ കണ്ടില്ലെന്നുമാണ് ബന്ധപ്പെട്ടവരോട് മുഹമ്മദ് പറയുന്നത്. കരിപ്പൂർ – റിയാദ് ഫ്ലൈ നാസ് വിമാനത്തിൽ വെള്ളിയാഴ്ച യാത്ര ചെയ്തവർ തങ്ങളുടെ ബാഗുകൾ പരിശോധിക്കണമെന്നും പാസ്സ്പോർട്ട് ലഭിച്ചാൽ അറിയിക്കണമെന്നും സാമൂഹ്യപ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: സിദ്ദീഖ് തുവ്വൂർ 0508517210, യൂസുഫ് പെരിന്തൽമണ്ണ: 0531536593.