“ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന” എന്ന തലക്കെട്ടിൽ എസ് ഐ ഒ സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി പറളി ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം കിഴക്കഞ്ചേരിക്കാവ് വെച്ചു നടന്നു
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ്വി ഉദ്ഘാടനം ചെയ്തു
ഏരിയ സെക്രട്ടറി കെ എസ് ആദിൽ അധ്യക്ഷത വഹിച്ചു
ജില്ലാ പി ആർ സെക്രട്ടറി നബീൽ അസ്ഹരി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ടി എ സിദ്ധീഖ്, ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം ഹസ്ന റഷീദ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സിദ്ധീഖ് പുള്ളോട്, ജി ഐ ഒ ജില്ലാ കാമ്പസ് സെക്രട്ടറി സി എം റഫീഅ, ഏരിയ സമ്മേളന കൺവീണർ പി എം മുഫീദ്, ഏരിയ ജോയിൻ സെക്രട്ടറി എസ് ഇക്ബാൽ എന്നിവർ സംസാരിച്ചു
ഏരിയ മുൻ പ്രസിഡന്റ് നിഹാൽ മുണ്ടൂർ, സയ്യിദ് അൻവർ, നൗഷാദ് മൂലോട്, വി എം ഷനൂബ്, നിജാം കല്ലേക്കാട്, പി വി റഷീദ്, എസ് ശുഹൈബ് എന്നിവർ നേതൃത്വം നൽകി
ഫോട്ടോ : എസ് ഐ ഒ പറളി പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ്വി ഉദ്ഘാടനം ചെയ്യുന്നു