ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: പ്രതിഷേധം അലയടിച്ചു
മണ്ണാർക്കാട്:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാടൊട്ടുക്കും പ്രതിഷേധ പരിപാടികൾ നടന്നു.മുസ്ലിം ലീഗ്സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാന പ്രകാരം പനയംപാടത്തു നടന്ന പ്രതിഷേധ സംഗമം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആശങ്കയിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ആരാധനാലയങ്ങൾ തുറക്കേണ്ടത് പരിഗണനാ വിഷയമായി സർക്കാർ കാണണം.ജനങ്ങൾ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകൾ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. പൊതു ഇടങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം.പ്രസംഗകർ പറഞ്ഞു. ജനറൽ സെക്രട്ടറി സലാം ആറോണി, അൽത്താഫ് കരിമ്പ, സുലൈമാൻ, ജാസിൽ എ.എം, അബ്ദുൽ ജലീൽ, ബഷീർ, ശംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.