പല്ലാവൂർ
നെന്മാറ – പാലക്കാട് റോഡും , ആലത്തൂർ – കൊല്ലങ്കോട് റോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ പല്ലാവൂർ വൈകുന്നേരമായാൽ ഇരുട്ടിലാണ്. ഒട്ടനവധി ആളുകളും , വണ്ടികളും , കടകളും മറ്റു സ്ഥാപനങ്ങളുമുളള ഇവിടെ കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടുപന്നി ശല്യവും രൂക്ഷമാണ്.
ജംഗ്ഷനിൽ MLA ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കുറെ നാളുകളായി കത്തുന്നില്ല. ഇലക്ട്രിക് പോസ്റ്റുകളിലുള്ള ഏതാനും ചില വഴി വിളക്കുകളും കത്തുന്നില്ല. ഇതേക്കുറിച്ച് പൊതുജനം നിരന്തരമായ പരാതി ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്ന് പല്ലശ്ശന ഗ്രാമപഞ്ചായത്ത് വാർഡ് 15ൻ്റെ മെമ്പർ മനു പല്ലാവൂർ പറഞ്ഞു.