പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണ് മരിച്ചു.
പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ശുക്കൂർ ഖാസിമിയാണ് മരിച്ചത്.
ഒറ്റപ്പാലം : ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനടിയിൽ മസ്ജിദ് ഇമാം പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു.
പെരുന്നാള്‍ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്
ഒറ്റപ്പാലം തൃക്കടീരിക്കടുത്ത് ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) യാണ് മരിച്ചത്. ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു ഖുതുബ പ്രസംഗം നിർവഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ഖുതുബ പ്രസംഗം നടത്തി കൊണ്ടുരിക്കെയാണ് മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവർ പ്രാഥമിക ശുശ്രുഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഉജ്ജ്വലനായ വാഗ്മിയും, പ്രഗത്ഭ പണ്ഡിതനുമായ മൗലവി അബ്ദുൾ ഷുക്കൂർ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി.









