വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഒരു കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെ എൻഫോഴ്സ്മെന്റ് ആർടിഓ-യുടെ നടപടി വേഗപൂട്ടിൽ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്
പാലക്കാട് 18 വാഹനങ്ങളുടെ ഫിറ്റ്നസ് കൂടി റദ്ദാക്കി. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിനാണ് ഫിറ്റ്നസ് റദ്ദാക്കിയത്. ഒരാഴ്ചയ്ക്കിടെ ഫിറ്റ്നസ് റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണം 30 ആയി. അതിൽ 2 കെഎസ്ആർടിസി ബസ്സുകളും 20 സ്വകാര്യ ബസുകളും 8 ടൂറിസ്റ്റ് ബസുകളും ഉൾപ്പെടുന്നു.
. ല