ജില്ലയിൽ രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. അലനല്ലൂരിലും ലക്കിടിയിലുമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഭക്ഷ്യ വിഷബാധയെ തുടർന്നാണ് വയറിളക്കം ഉണ്ടായതെന്നാണ് സംശയിച്ചത്. എന്നാൽ ഷിഗല്ലയാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
അലനല്ലൂർ സ്വദേശിക്കും ലക്കിടിയിലെ 10 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. അലനല്ലൂരിൽ വിവാഹ സദ്യയിൽ പങ്കെടുത്തവരിൽ വയറിളക്കം കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യവിഷബാധയാണെന്ന് എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലാണ് ഒരാൾക്ക് മാത്രം ഷിഗല്ല സ്ഥിരീകരിച്ചത്. ലക്കിടിയിലെ കുട്ടിക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനാൽ ഭക്ഷ്യവിഷബാധയുണ്ടായതാണെന്നാണ് സംശയിച്ചത്.