ഏറെ വര്‍ഷത്തിലേറെ പഴക്കമുള്ള പാലക്കാട് നഗരസഭ കോര്‍പറേഷനായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി പാലക്കാട് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ പുതിയ കോര്‍പറേഷന്‍ രൂപികരിച്ചപ്പോള്‍ പാലക്കാടിന് സാദ്ധ്യതയും അര്‍ഹതയും ഉണ്ടായിട്ടും ചിലരുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അതിനെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എന്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 10 എന്‍സിപി സ്ഥാപക ദിനമായി ആചരിക്കാനും തീരുമാനിച്ചു.










