വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാത വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സിഐ ബി.സന്തോഷ്, റോഡ് നിർമ്മാണ കരാർ കന്പനിയായ കഐംസിയുടെ സിഇഒ നിരഞ്ജൻ റെഡി, പ്രൊജക്ട് മാനേജർ ബൽറാം റെഡി, മാനേജർ അജിത്ത്കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നാളികേരം ഉടച്ചാണ് ഒന്നര കിലോമീറ്റർ വരുന്ന മേൽപ്പാത തുറന്ന് കൊടുത്തത്.