ഒറ്റപ്പാലം: രണ്ട് പതിറ്റാണ്ട് മുന്നിൽ കണ്ട് സമഗ്ര വികസന പദ്ധതികൾ ഉൾപ്പെടുത്തി തയാറാക്കിയ ഒറ്റപ്പാലം നഗരസഭയുടെ മാസ്റ്റർ പ്ലാനിന് സർക്കാറിെൻറ പ്രസിദ്ധീകരണാനുമതി. ഇക്കാര്യം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ടൗൺ പ്ലാനിങ് വകുപ്പ് പ്രതിനിധികൾ പദ്ധതികൾ വിശദീകരിച്ചു. 2013-14 കാലയളവിൽ നാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് റിസർച് സെൻററിെൻറ (നാറ്റ്പാക്) നേതൃത്വത്തിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് മാസ്റ്റർ പ്ലാൻ. ജില്ല നഗരാസൂത്രണ വിഭാഗത്തിെൻറ പരിശോധനയും പൂർത്തിയാക്കി. 2019 സെപ്റ്റംബർ 27ന് ചേർന്ന കൗൺസിലിെൻറ അംഗീകാരത്തോടെയാണ് സർക്കാറിന് സമർപ്പിച്ചത്. 2021 ജൂൺ 28നാണ് സർക്കാറിെൻറ പ്രസിദ്ധീകരണാനുമതി ലഭിച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ മാസ്റ്റർ പ്ലാനിന് രൂപം നൽകുക.പൊതുജനങ്ങളുടെ അറിവിലേക്കായി നഗരസഭയുടെ വെബ് സൈറ്റിൽ