മീറ്റ്നയില്‍ എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍. മീറ്റ്‌ന സ്വദേശികളായ ഷിബു, വിവേക് എന്നിവരെയാണ് പ്രതികള്‍ കസ്റ്റഡിയില്‍ എടുത്തത്.
യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്.ഐയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഒറ്റപ്പാലം മീറ്റ്നയില്‍ തിങ്കളാഴ്ച രാത്രി 12നായിരുന്നു സംഭവം.
സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐയ്ക്ക് കുത്തേറ്റു.
ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്.