സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല പട്ടാമ്പിയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
കൃഷിവകുപ്പിന് കീഴില്‍ പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജീവാണു ജൈവവള ഗുണ നിയന്ത്രണ ശാല ഇന്ന് (ഒക്ടോബര്‍ 8) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷനാകും.ജീവാണു ജൈവ ഗുണ നിയന്ത്രണ ശാല പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രാദേശികമായി ലഭ്യമാകുന്നതും വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതുമായ ജൈവ ജീവാണുവളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മതിയായ പരിശോധന സൗകര്യങ്ങള്‍ ഒരുങ്ങുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു.
ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കീട – കുമിള്‍നാശിനികളും രാസവളവും അമിതമായി ആശ്രയിച്ചത് ഭക്ഷ്യവസ്തുക്കളെയും മണ്ണിനെയും ജലത്തെയും വിഷലിപ്തമാക്കുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ജൈവ കൃഷി പരമാവധി പ്രോല്‍സാഹിപ്പിച്ചു കൊണ്ട് കൃഷി രീതികളില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കീട- കുമിള്‍നാശിനികള്‍ക്കും രാസവളങ്ങള്‍ക്കും പകരം നിര്‍ദ്ദേശിക്കുന്ന ജൈവ ജീവാണുവളങ്ങള്‍ പലപ്പോഴും ശരിയായ ഗുണ നിലവാരം പുലര്‍ത്താത്തത് ജൈവ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വളരെയെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.മണ്ണിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുമായി ജൈവ ജീവാണുവളപ്രയോഗം ഉപയോഗിച്ചു കൊണ്ടുള്ള കൃഷി രീതികള്‍ സ്വീകരിക്കുവാന്‍ നിരവധി കര്‍ഷകര്‍ മുന്നോട്ടു വന്നിട്ടുമുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ഉപയോഗിക്കേണ്ടി വരുന്ന ജൈവ വളങ്ങളുടെയും , ജൈവ ജീവാണു കീട- കുമിള്‍നാശിനികളുടെയും ഗുണനിലവാരം പരിശോധിക്കാനും വേണ്ട വിധം പ്രയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുമായിട്ടാണ് കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പാലക്കാട് ജില്ലയില്‍ തന്നെ സര്‍ക്കാര്‍ ഈ സ്ഥാപനം അനുവദിച്ചതെന്നും എം എല്‍ എ പറഞ്ഞു.
പട്ടാമ്പിയില്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍ വഴിയും മറ്റും വിതരണം ചെയ്യുന്ന ജൈവ ജീവാണു വളങ്ങളുടെ കൃത്യമായ ഗുണനിലവാരം ഉറപ്പു വരുത്താനാകും.
പരിപാടിയില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി, മുഹമ്മദ് മുഹസിന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി, പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍, കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ഇഷിതറോയി ഐ എ എസ്,
കൃഷി ഡയറക്ടര്‍ ഡോ.കെ.വാസുകി ഐ എ എസ്, ഡോ.കാര്‍ത്തികേയന്‍, ഡോ.സുമയ്യ എന്നിവര്‍ പങ്കെടുക്കും.