തങ്കം ഹോസ്പിറ്റലിന് എതിരെ ഐശ്വര്യയുടെ കുടുംബം
പ്രസവ സമയത്ത് ഐശ്വര്യക്കും കുഞ്ഞിനും ആശുപത്രിയിൽ നിന്ന് അടിസ്ഥാന ചികിത്സസൗകര്യങ്ങൾ ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.
തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ചികിത്സാ പിഴവ് കണ്ടെത്തിയതോടെ ഡോക്ടർമാരക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐശ്വര്യയുടെ കുടുംബം. അന്വേഷണം കഴിയും വരെ 3 ഡോക്ടർമാരുടെയും കൺസൾട്ടിംങ്ങ് നിർത്തിവെക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതിനിടെ കുറ്റകാരെന്ന് കണ്ടെത്തിയ ഡോക്ടർമാരെ പിന്തുണച്ച് ഐ എം എ രംഗത്തെത്തി.
പ്രസവ സമയത്ത് ഐശ്വര്യക്കും കുഞ്ഞിനും ആശുപത്രിയിൽ നിന്ന് അടിസ്ഥാന ചികിത്സസൗകര്യങ്ങൾ ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.