കോവിഡിന് ശേഷം വീണ്ടും പ്രവേശനോത്സവംഒരുക്കുന്നു
കരിമ്പ:കോവിഡാനന്തരം സ്കൂളുകൾ സാധാരണനിലയിൽ പ്രവർത്തിക്കാനുള്ള തീരുമാനമായതോടെ ‘ബാക്ക് ടു സ്കൂൾ’കർമപദ്ധതിയുമായി കല്ലടിക്കോട് ഗവ.മാപ്പിള എൽ പി സ്കൂൾ ഒരുങ്ങി.തൊഴിലുറപ്പ് തൊഴിലാളികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്.സ്കൂളിലേക്കും ക്ലാസ് റൂമിലേക്കും പ്രവേശിക്കുന്നതിനും കൈ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.സ്കൂൾ തല ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി നിർവഹിച്ചു.കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷമായി അടഞ്ഞു കിടന്ന ക്ലാസ് മുറികൾ വൃത്തിഹീനമായും പരിസരം കാടുപിടിച്ചും കിടക്കുകയാണ്.സുരക്ഷയുള്ള ചുറ്റുമതിൽ ഇല്ല.സ്‌കൂളിലേക്കുള്ള പ്രവേശന വഴിയും ക്രമീകരിക്കേണ്ടതായുണ്ട്. വാർഡ് മെമ്പർ കെ.കെ.ചന്ദ്രൻ അധ്യക്ഷനായി.പത്താം വാർഡ് മെമ്പർ കെ. കെ. ചന്ദ്രൻ, ആർ. ആർ.ടി പ്രവർത്തകൻ കെ.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാന അധ്യാപിക ബിജി എ.ഡി സ്വാഗതവും പി ടി എ പ്രസിഡന്റ് ഇസ്മായിൽ നന്ദിയും പറഞ്ഞു.
കോവിഡാനന്തരം സ്കൂളുകൾ സാധാരണനിലയിൽ പ്രവർത്തിക്കാനുള്ള തീരുമാനമായതോടെകല്ലടിക്കോട് ഗവ.മാപ്പിള എൽ പി സ്കൂളിൽ നടന്ന മുന്നൊരുക്കം പരിപാടി