പാലക്കാട് സഞ്ജിത്ത് കേസിൽ ഒരാൾക്ക് ജാമ്യം. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൾ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതിനാണ് അബ്ദുൽ ഹക്കീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് വേണ്ടി അഡ്വ. എം മുഹമ്മദ് റാഷിദ്, അഡ്വ. എ എ റഹീം എന്നിവർ കോടതിയിൽ ഹാജരായി.