കലക്ട്രേറ്റ് ധര്‍ണ നടത്തി
പാലക്കാട്: ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രതിമാസം 10,000 രൂപ പെന്ഷന് നല്‍കണമെന്നും, കര്‍ഷകവിരുദ്ധ നിയമം പിന്‍വലിക്കുക, ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കുക, കര്‍ഷക സംരക്ഷണ നിയമം രൂപീകരിച്ച് നടപ്പാക്കുക, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് സംഘടനയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ധര്‍ണ മാര്‍ച്ച് നടത്തി. ധര്‍ണ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ആള് കേരളാ ഡിസ്ട്രിക്ട് ബുട്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര് അയ്യപ്പന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് രാജു ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ജയകൃഷ്ണന് ഒറ്റപ്പാലം, സംസ്ഥാന ജോ.സെക്രട്ടറി ബോബി മുല്ലമംഗലം, വി കെ ആര് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മാനു പൂവ്വത്താണി നന്ദിയും ജില്ലാ സെക്രട്ടറി എം ചന്ദ്രന് നന്ദിയും പറഞ്ഞു.